സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഒരു പവന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 74360 രൂപയായിരുന്നു. ഇന്ന് 40 രൂപ കുറഞ്ഞതോടെ 74320 രൂപയിലേക്കെത്തി. ഈ മാസം ആഗസ്റ്റ് എട്ടിന് സ്വർണ വില 75,760 ലേക്ക് എത്തുകയായിരുന്നു. ഇതാണ് ഈ മാസത്തെ ഉയർന്ന വില.