ഡിഗ്രിക്കാര്‍ക്ക് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 750 ഒഴിവുകള്‍ ; ആഗസ്റ്റ് 20 വരെ അപേക്ഷിക്കാം

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 2025ലെ അപ്രന്റീസ് റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. ആകെ 750 ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം.
അവസാന തീയതി ആഗസ്റ്റ് 20.
തസ്തിക & ഒഴിവ്
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 750. കേരളത്തില്‍ 33 ഒഴിവുകളാണുള്ളത്.
പരസ്യ നമ്ബര്‍: HRDD/APPR/01/2025-26
പ്രായപരിധി
20 വയസിനും, 28 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
ഔഷധിയില്‍ 511 ഒഴിവുകള്‍; ഏഴാം ക്ലാസ്, പ്ലസ് ടു ഉള്ളവര്‍ക്ക് വമ്ബന്‍ അവസരം; അപേക്ഷ ആഗസ്റ്റ് 21 വരെ മാത്രം
യോഗ്യത
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി വിജയിച്ചിരിക്കണം.
Candidates Registered under the National Apprenticeship Training Scheme (NATS), the results of the graduation must have been declared between 01.04.2021 and 01.08.2025.
തെരഞ്ഞെടുപ്പ്
ഓണ്‍ലൈന്‍ ടെസ്റ്റിന്റെയും, പ്രാദേശിക ഭാഷ പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടക്കുക.
അപേക്ഷ ഫീ
എസ്.സി, എസ്.ടി, വനിതകള്‍ എന്നിവര്‍ക്ക് 708 രൂപയാണ് അപേക്ഷ ഫീസ്. ഭിന്നശേഷിക്കാര്‍ക്ക് 472 രൂപ. ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 944 രൂപ അടച്ചാല്‍ മതി.
സ്റ്റൈപ്പന്റ്
അപ്രന്റീസ് കാലയളവില്‍ പ്രതിമാസം 10,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയില്‍ സ്റ്റൈപ്പന്റ് അനുവദിക്കും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍/ റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് അപ്രന്റീസ് തസ്തിക തിരഞ്ഞെടുത്ത് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. വിശദമായ വിജ്ഞാപനവും, അപേക്ഷ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്.
വെബ്‌സൈറ്റ്: https://www.iob.in/Careers