വയനാട്ടിലെ അധ്യാപക ഒഴിവുകൾ

പനങ്കണ്ടി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം ഓഗസ്റ്റ് 13ന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ: 9495186493.
വൈത്തിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ താത്കാലികാടിസ്ഥാനത്തിൽ ഹയർസെക്കൻഡറി വിഭാഗം എച്ച്എച്ച്എസ്ടി ഇക്കണോമിക്സ് (ജൂനിയർ) നിയമനം. കൂടിക്കാഴ്ച 13-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9633920245.
കോളേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്ലസ്‌ടു വിഭാഗം എച്ച്എസ്എസ്‌ടി ജേണലിസം (സീനിയർ) നിയമനം. കൂടിക്കാഴ്ച 13-ന് രാവിലെ 10.30-ന് സ്കൂളിൽ. ഫോൺ: 9447325923, 8111864263.
ആനപ്പാറ ജിഎച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗം ജൂനിയർ ഇക്കണോമിക്സ്, ജൂനിയർ ബോട്ടണി നിയമനം. കൂടിക്കാഴ്ച 13-ന് രാവിലെ 10-ന് ഹയർസെക്കൻഡറി വിഭാഗം ഓഫീസിൽ. ഫോൺ: 9544257141.