പ്രഥമനെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ വയനാടിന് മൂന്നാം സ്ഥാനം

പനമരം : വയനാട് ജില്ലക്ക് അഭിമാനമായി സംസ്ഥാന മിക്സഡ് നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ്. തിരുവനന്തപുരത്ത് നടന്ന പ്രഥമ സംസ്ഥാന മിക്സഡ് നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലക്ക് മൂന്നാം സ്ഥാനം ലഭിച്ചു. കോഴിക്കോട് ജില്ലയെയാണ് ലൂസേഴ്‌സ് ഫൈനലിൽ തോൽപ്പിച്ചത്. കെ. ദീപക്, കെ.എസ്. ദീപ്തി എന്നിവരുടെ കീഴിലാണ് ടീം പരിശീലനം നടത്തിയത്. വിജയികളെ ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ അഭിനന്ദിച്ചു.