August 11, 2025

200 ഗ്രാമോളം എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിൽ

Share

 

ബത്തേരി : മലപ്പുറം തിരുനാവായ എടക്കുളം സ്വദേശിയായ ചക്കാളി പ്പറമ്പിൽ വീട്ടിൽ സിപി ഇർഷാദ് (23) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.

 

09.08.2025 ശനിയാഴ്ച രാവിലെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് ഇയാൾ വലയിലാവുന്നത്. മൈസൂർ ഭാഗത്തു നിന്നും വരികയായിരുന്ന സ്വകാര്യ ബസിൽ പരിശോധന നടത്തവെ പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളുടെ ബാഗ് തുറന്ന് പരിശോധിച്ചതിൽ 199.25 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു.

 

ഇയാൾ 2023 ൽ മലപ്പുറം കുറ്റിപ്പുറം സ്റ്റേഷനിലും ലഹരിക്കേസിൽപ്പെട്ടിട്ടുണ്ട്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എം. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.