വയനാട്ടിലെ അധ്യാപക ഒഴിവുകൾ

മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലീഷ് അധ്യാപക നിയമനം. കൂടിക്കാഴ്ച ഓഗസ്റ്റ് എട്ടിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 282477.
കൂളിവയൽ ഇമാം ഗസ്സാലി ആർട്‌സ് ആൻഡ് സയൻസ് കോളേജ് കംപ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ നിയമനം. എംസിഎ/എംഎസ്‌സി, കംപ്യൂട്ടർ സയൻസ് /എംടെക് (സിഎസ്/ഐടി), യുജിസി നെറ്റ് എന്നിവയാണ് യോഗ്യത. പിഎച്ച്ഡിയുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ഓഗസ്റ്റ് എട്ടിന് വെള്ളിയാഴ്ചയ്ക്ക് മുൻപ് igascoffice@gmail.com എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയക്കുക. ഫോൺ: 04935 221 833
പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലീഷ് താല്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് എട്ടിന് വെളളിയാഴ്ച രാവിലെ 10.30 ന്.