August 4, 2025

ബാങ്ക് ഓഫ് ബറോഡയില്‍ 330 ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share

 

ബാങ്ക് ഓഫ് ബറോഡ വിവിധ വകുപ്പുകളിലായി അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് തുടങ്ങിയ 330 ഓഫീസർ തല തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 19 വരെ അപേക്ഷ സമർപ്പിക്കാം. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറയുന്ന നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതകളും പ്രവൃത്തിപരിചയവും ഉദ്യോഗാർത്ഥികള്‍ക്ക് ഉണ്ടായിരിക്കണം. ക്ലെറിക്കല്‍ തസ്തികകളിലെ പ്രവൃത്തിപരിചയമോ ആറുമാസത്തില്‍ താഴെയുള്ള സേവനകാലയളവോ പരിഗണിക്കുന്നതല്ല.

 

അപേക്ഷാ ഫീസ്

 

ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ്: 850 രൂപയും ഗേറ്റ് വേ ചാർജുകളും

SC,ST ഭിന്നശേഷിക്കാർ, വിമുക്തഭടൻ, സ്ത്രീകള്‍: 175 രൂപയും ഗേറ്റ് വേ ചാർജുകളും

തിരഞ്ഞെടുപ്പ് പ്രക്രിയ

 

യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അടിസ്ഥാനത്തില്‍ ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യും

പേഴ്സണല്‍ ഇന്റർവ്യൂ ഇതോടൊപ്പം മറ്റ് തൊഴില്‍ പ്രാവിണ്യ വിലയിരുത്തലുകള്‍ ഉണ്ടാവും

ഇന്റർവ്യൂവിലെ സ്കോറുകളും തസ്തികയ്ക്കുള്ള യോഗ്യതയും പരിഗണിച്ച്‌ അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും

തുല്യ മാർക്ക് വന്നാല്‍ പ്രായക്കൂടുതലുള്ള ഉദ്യോഗാർത്ഥിക്ക് മുൻഗണന നല്‍കും

കരാർ കാലാവധി

 

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ അഞ്ച് വർഷത്തേക്ക് കരാർ അടിസ്ഥാനത്തില്‍ നിയമിക്കും. ഇത് പരമാവധി 10 വർഷം വരെ നീട്ടാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം പരിശോധിക്കാം

 

എങ്ങനെ അപേക്ഷിക്കാം

 

ഔദ്യോഗിക വെബ്സൈറ്റായ bankofbaroda.in സന്ദർശിക്കുക

‘കരിയർ’ വിഭാഗത്തിലേക്ക് പോയി ‘നിലവിലെ അവസരങ്ങള്‍’ എന്നതില്‍ ക്ലിക്ക് ചെയ്യുക

അനുയോജ്യമായ തസ്തിക തിരഞ്ഞെടുത്ത് ‘ഇപ്പോള്‍ അപേക്ഷിക്കുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ വിവരങ്ങള്‍ പൂരിപ്പിക്കുക, രേഖകള്‍ അപ്ലോഡ് ചെയ്യുക, അപേക്ഷാ ഫീസ് അടയ്ക്കുക

ഭാവിയിലെ ആവശ്യങ്ങള്‍ക്കായി അക്നോളജ്മെന്റ് നമ്ബറും അപേക്ഷാ ഫോമും സൂക്ഷിക്കുക

റിക്രൂട്ട്മെന്റ് പ്രക്രിയയെക്കുറിച്ചുള്ള കൂടുതല്‍ അറിയിപ്പുകള്‍ക്കോ അപ്ഡേറ്റുകള്‍ക്കോ വേണ്ടി ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക പോർട്ടല്‍ പരിശോധിക്കാൻ ഉദ്യോഗാർത്ഥികളോട് നിർദ്ദേശിക്കുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.