August 3, 2025

സംസ്കൃതാധ്യാപകര്‍ ഡിഡിഇ ഓഫീസിന് മുൻപിൽ ധര്‍ണ്ണ നടത്തി

Share

 

കൽപ്പറ്റ : സംസ്കൃതോത്സവത്തെ ബാധിക്കുന്ന മാന്വൽ പരിഷ്കരണം പിൻവലിക്കുക, എൽപി തലത്തിൽ സംസ്കൃത അധ്യാപക തസ്തിക ആരംഭിക്കുക, ഭാഷാ അധ്യാപകരെ സീനിയോരിറ്റി ലീസ്റ്റിൽ നിന്ന് ഒഴിവാക്കിയ നടപടി പുന:പരിശോധിക്കുക,

പാർട്ട്- ടൈം സർവ്വീസ് എല്ലാ സർവീസ് ആനുകൂല്യങ്ങൾക്കും പരിഗണിക്കുക, മൂന്ന് വർഷമായി ഒഴിഞ്ഞ് കിടക്കുന്ന സംസ്കൃതം സ്പെഷൽ ഓഫീസർ

തസ്തികയിൽ ഉടൻ നിയമനം നടത്തുക, സംസ്കൃതം കരിക്കുലം കമ്മറ്റി മെമ്പറെ ഉടൻ നിയമിക്കുക, എൽ. പി. വിഭാഗത്തിൽ സംസ്കൃതോത്സവം ആരംഭിക്കുക,

സംസ്കൃത വിദ്യാഭ്യാസവികസന ഫണ്ടിൽ നിന്ന് വെട്ടി കുറച്ച തുക പുന:സ്ഥാപിക്കുക,

ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്കൃത പഠനത്തിന് കൂടുതൽ അവസരങ്ങൾ നൽകുക

തുടങ്ങിയ വിദ്യാഭ്യാസ മേഖലയിൽ സംസ്കൃതഭാഷാപഠന രംഗത്ത് നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള സംസ്കൃത അധ്യാപക ഫെഡറേഷന്റെ വയനാട് ജില്ലാ ഡിഡിഇ ഓഫീസിന് മുൻപിൽ ധര്‍ണ്ണ നടത്തി.

 

വയനാട് പൈതൃക സംരക്ഷണ സമിതി സെക്രട്ടറിയും എഴുത്തുകാരനുമായ സന്തോഷ് മാസ്റ്റർ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശശി എ.കെ, രാജേഷ് പി.പി, വനജ കെ എന്നിവർ സംസാരിച്ചു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.