വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവും ഹാൻസുമായി ഒരാൾ പിടിയിൽ

വൈത്തിരി : ചുണ്ടേൽ വെള്ളം കൊല്ലി മണൽപള്ളി വീട്ടിൽ ഖാലിദ് മണൽപള്ളി (50) യെയാണ് വൈത്തിരി പോലീസ് പിടികൂടിയത്. 01.08.2025 ഉച്ചയോടെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇയാളുടെ വീടിനോട് ചേർന്നുള്ള ഷെഡിൽ പരിശോധന നടത്തിയപ്പോഴാണ് 12.5 ലിറ്റർ വിദേശ മദ്യവും 598 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസും പിടിച്ചെടുത്തത്. ഇയാൾക്ക് എക്സൈസിൽ 3 കേസുകളുണ്ട്. വൈത്തിരി പോലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഓ സി.ആർ അനിൽകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അനൂപ്, എ.എസ്.ഐ അസ്മ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷുക്കൂർ, നാസർ, സിവിൽ പോലീസ് ഓഫീസർ രതിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.