കാട്ടിക്കുളത്തിന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

കാട്ടിക്കുളം : ബാവലി – മാനന്തവാടി റൂട്ടിൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന
മൈസൂർ സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. എട്ടു ബൈക്കുകളിലായി എത്തിയ സംഘത്തിൽപ്പെട്ടയാൾ ഓടിച്ച ബുള്ളറ്റ് ബസ്സിനടിയിലേക്ക് ഇടിച്ചു കയറിയാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്ന് വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം. മുതദ്ദേഹം മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ.