സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 73,840 രൂപയായി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 923ം രൂപയിലെത്തി. പവന് 73880 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതാണ് ഇന്ന് കുറഞ്ഞത്. എന്നാല്‍ സ്വർണവിപണിയില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് അത്ര വലിയ പ്രതീക്ഷയല്ല ഇന്നത്തെ സ്വർണ വില.
എന്നാല്‍ ആഗോള വിപണിയില്‍ സ്വർണത്തിന്റെ വിലയില്‍ വൻ കുതിപ്പാണ് ഉണ്ടാകുന്നത്. ഇറാന്‍-ഇസ്രായേല്‍ സംഘർഷം രൂക്ഷമായതോടെയാണ് സ്വർണ വിലയില്‍ കുതിപ്പ് ഉണ്ടായിരിക്കുന്നത്.
പവന് 71360 രൂപയിലാണ് ജൂണ്‍ മാസം ആരംഭിച്ചത് . ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. ഇതിനു ശേഷം സ്വർണവിലയില്‍ വൻ കുതിപ്പാണ് ഉണ്ടായത്. ജൂണ്‍ 14ന് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കില്‍ എത്തിയിരുന്നു. അന്ന് പവന് 74560 രൂപയിലാണ് വ്യപാരം പുരോഗമിച്ചത്. 74000 കടന്ന സ്വർണ വില ജൂണ്‍ 20നാണ് 73000-ത്തിലേക്ക് എത്തിയത്.