ചാഞ്ചാട്ടം തുടർന്ന് സ്വര്‍ണവില : ഇന്ന് 200 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഇന്നലെ കുറഞ്ഞതാണെങ്കില്‍ ഇന്ന് വില വർധിച്ചു. പവന് 200 രൂപ വീതം വർധിച്ച് 73,880 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ വീതം വർധിച്ച് 9,235 രൂപയായി.
സ്വർണ വില ജൂണ്‍ 16ന് വർധിച്ചെങ്കിലും 17ന് കുറഞ്ഞിരുന്നു. പിന്നീട്, 18നും 19നും വർധിക്കുകയും ഇന്നലെ കുറയുകയും ചെയ്തു. ജൂണ്‍ 13ന് മാത്രം സ്വര്‍ണത്തിന് 1,560 രൂപ കൂടിയിരുന്നു. ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയ ഘട്ടത്തിലായിരുന്നു വില വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും വലിയ സ്വര്‍ണ വില 14ാം തീയതിയിലെ 74,560 രൂപയായിരുന്നു. ജൂണ്‍ ഒന്നാം തീയതിയിലെ 71,360 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില.
രാജ്യാന്തര തലത്തില്‍ സാമ്ബത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.