അപ്പപാറ കൊലപാതകം ; യുവാവ് പിടിയിൽ : കാണാതായ മകളെ കണ്ടെത്തി

മാനന്തവാടി : തിരുനെല്ലി അപ്പപാറ വാകേരിയില്‍ വാടകയ്ക്കു താമസിക്കുന്ന എടയൂര്‍ കുന്ന് സ്വദേശി പ്രവീണ (34) യുടെ കൊലപാതകിയായ ആണ്‍ സുഹൃത്ത് ദിലീഷിനെയും, പ്രവീണയുടെ മകള്‍ അബിനയെയും കണ്ടെത്തി.
കൊലപാതകത്തിന് ശേഷം ഇന്നലെ രാത്രി കുട്ടിയേയും കൊണ്ടു എസ്‌റ്റേറ്റിനുള്ളിലേക്ക് കടന്നുകളഞ്ഞ ദിലീഷിനെയും, കുട്ടിയേയും എസ്‌റ്റേറ്റിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്.
സംഭവത്തിന് ശേഷം രാത്രി തന്നെ വീടിന് സമീപത്തെ വിശാലമായ എസ്‌റ്റേറ്റിനുള്ളിലേക്കാണ് കുട്ടിയേയും കൊണ്ട് പ്രതി പോയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുനെല്ലി പോലീസും, വനം വകുപ്പും എസ്‌റ്റേറ്റിനുള്ളില്‍ വ്യാപക തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും ഡ്രോണ്‍ ഉപയോഗിച്ചുമാണ് തിരച്ചില്‍ നടത്തിയത്. കൊല ചെയ്ത ദിലീഷ് പിലാക്കാവ് സ്വദേശിയാണ്. തൊട്ടില്‍പാലത്ത് നിന്നും വിവാഹം കഴിച്ച ഇയ്യാളെ കഴിഞ്ഞ സെപ്തംബര്‍ 17 മുതല്‍ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ മാനന്തവാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഇയ്യാള്‍ തിരിച്ചു വരികയും ചെയ്തിരുന്നു. ഇക്കാലയളവിലാണ് പ്രവീണയുമായി ഇയ്യാള്‍ സൗഹൃദത്തിലായിരുന്നെന്ന് വ്യക്തമായത്.
ഭര്‍ത്താവ് സുധീഷുമായി അകന്നു കഴിയുന്ന പ്രവീണ മക്കളോടൊപ്പാമാണ് വാകേരിയില്‍ താമസിച്ചു വന്നിരുന്നത്. കഴുത്തിനും ചെവിക്കും വെട്ടേറ്റ അനര്‍ഘയെ ഇന്നലെ രാത്രി തന്നെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.