കർണാടക മദ്യം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

ബത്തേരി : കെ.എസ്.ആർ.ടി.സി ബസിൽ കർണാടക മദ്യം നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച ബാംഗ്ലൂർ സ്വദേശി പിടിയിൽ. കദിരപ്പ റോഡ് ആന്റണി ജോൺസനെ (37) യാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ തകരപ്പാടി ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 23 കുപ്പി കർണ്ണാടക മദ്യമാണ് പിടിച്ചെടുത്തത്.