വയനാട്ടിൽ ഇന്ന് ( 10.05.25- ശനി ) വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

മാനന്തവാടി സിവിൽ സ്റ്റേഷൻ വയനാട് സ്ക്വയർ, ബസ് സ്റ്റാന്റ്, പോലീസ് സ്റ്റേഷൻ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് ( മേയ് 10 ശനി ) രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് മാനന്തവാടി അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.
കോറോം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വാളാന്തോട് ടവർ, വാളാന്തോട് ക്രഷർ, മണപ്പാട്ടിൽ, മട്ടിലയം, പന്നിപ്പാട്, മുണ്ടക്കൊമ്പ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി എച്ച് ടി മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് (10/05/2025) രാവിലെ 9 മുതൽ 5.30 വരെ പൂർണ്ണമായി വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 10/05/2025 (ശനി) രാവിലെ 9.00 മണി മുതൽ വൈകിട്ട് 4.00 മണി വരെ കല്ലോടി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.