മീനങ്ങാടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍

മീനങ്ങാടി : എംഡിഎംഎയുമായി യുവാവ് പിടിയില്‍. മുട്ടില്‍ അമ്പുകുത്തി മേപ്പള്ളില്‍ വീട്ടില്‍ എം.പി സജീറി (36) നെയാണ് മീനങ്ങാടി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
ഇന്നലെ വൈകീട്ടോടെ മീനങ്ങാടി 53 എന്ന സ്ഥലത്ത് നടത്തിയ വാഹനപരിശോധനക്കിടെ പോലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധന നടത്തിയതില്‍ പാന്റിന്റെ പോക്കറ്റില്‍ ട്രാന്‍സ്പറന്റ് കവറില്‍ പൊതിഞ്ഞ നിലയില്‍ 0.76 ഗ്രാം കണ്ടെടുക്കുകയായിരുന്നു. ഇയാള്‍ മുന്‍പും ലഹരിക്കേസുകളില്‍ പ്രതിയാണ്. ഇയാള്‍ സഞ്ചരിച്ച കെ.എല്‍ 12 ജി 9715 നമ്പര്‍ മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തു. മീനങ്ങാടി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ പി.കെ അബ്ദുള്‍ റസാക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.