മന്ദാഹാസം പദ്ധതി : സുനീതി പോര്‍ട്ടലില്‍ അപേക്ഷിക്കാം

കൽപ്പറ്റ : മുതിര്‍ന്ന പൗരന്മാര്‍ക്ക് കൃത്രിമ ദന്തനിര സൗജന്യമായി ഉറപ്പാക്കാന്‍ സുനീതി പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. ജില്ലാ സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന മന്ദാഹാസം പദ്ധതിയിലേക്ക് ദാരിദ്ര രേഖക്ക് താഴെയുള്ള 60 വയസ്സുള്ളവര്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ അപേക്ഷിക്കാം. പദ്ധതിയിലൂടെ മുതിര്‍ന്ന പൗരന്മാര്‍ക്കുണ്ടാവുന്ന ദന്തരോഗങ്ങളാലുണ്ടാവുന്ന ന്യൂനപോഷണം, മറ്റു ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ ഘട്ടം ഘട്ടമായി ലഘൂകരിക്കുകയാണ് ലക്ഷ്യം. പൂര്‍ണ്ണമായോ ഭാഗികമായോ പല്ലുകള്‍ നഷ്ടപ്പെടുകയും അവശേഷിക്കുന്നവ ഉപയോഗ യോഗ്യമല്ലാത്തതിനാല്‍ പറിച്ചു നീക്കേണ്ട അവസ്ഥയിലുള്ളവരും കൃത്രിമ പല്ലുകള്‍ വെയ്ക്കാന്‍ ദന്തിസ്റ്റ് സാക്ഷ്യപെടുത്തിയ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പദ്ധതിയിലൂടെസൗജന്യമായി ലഭിക്കും. അപേക്ഷകര്‍ ബി.പി.എല്‍ രേഖ, വരുമാന സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം നല്‍കണം.