ബാറിൽ വാക്കുതർക്കം : യുവാവിനെ കത്തി കൊണ്ട് വെട്ടി കൊല്ലാന്‍ ശ്രമിച്ച മൂന്നുപേർ പിടിയില്‍

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}
ബത്തേരി : ബാറിൽ വെച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ കത്തി കൊണ്ട് വെട്ടി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാൾ കൂടി പിടിയില്‍. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന കണിയാമ്പറ്റ പച്ചിലക്കാട് കളരിക്കുന്ന് വീട്ടില്‍ കെ.ബി. ഷിബിനെ (28) യാണ് ബത്തേരി പോലീസ് തമിഴ്‌നാട്ടിലെ ഉപ്പട്ടിയില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. അപ്പു, വിഷ്ണു എന്നിവരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരും റിമാന്‍ഡിലാണ്. 30.04.2025 തീയതി രാത്രിയോടെയാണ് ബത്തേരി ഫെയര്‍ലാന്‍ഡ് സ്വദേശിയായ വിഷ്ണുവിനെ മൂന്ന് യുവാക്കളും ചേര്‍ന്ന് ആക്രമിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിന്തുടര്‍ന്ന് കല്ല് കൊണ്ട് എറിയുകയും കല്ലു കൊണ്ടടിക്കുകയും നിലത്ത് തള്ളിയിട്ട് കത്തികൊണ്ട് വെട്ടി കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു.