വ്യാജ പ്രൊഫൈൽ ഉണ്ടാക്കി അശ്ലീല കമന്റ് ഇട്ടയാൾ പിടിയിൽ

മേപ്പാടി : വ്യക്തിവിരോധം തീർക്കാനായി വ്യാജ പ്രൊഫൈൽ നിർമ്മിച്ച് സമൂഹമാധ്യമത്തിൽ അശ്ലീല കമന്റിട്ട ആൾ പിടിയിലായി. ചെതലയം സ്വദേശി ബാഷിദ് ആണ് പിടിയിലായത്. എറണാകുളം സ്വദേശി റിജോയുടെ പേരിലാണ് ഇയാൾ വ്യാജ പ്രൊഫൈൽ ഉണ്ടാക്കുകയും മുണ്ടക്കൈ ഉരുൾപൊട്ടൽ നടന്ന തൊട്ടടുത്ത ദിവസം ദുരന്തബാധിതരായ സ്ത്രീകളെ പരാമർശിച്ച് അശ്ലീല വാക്കുകൾ ഉപയോഗിച്ച് കമന്റിടുകയും ചെയ്‌തത്. വയനാട് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ആണ് പ്രതി പിടിയിലായത്.