ചീക്കല്ലൂരിൽ ആറുവയസ്സുകാരൻ സിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു

കണിയാമ്പറ്റ: ചീക്കല്ലൂരിലെ സ്വകാര്യ റിസോർട്ടിലെ സ്വിമിംഗ് പൂളിൽ 6 വയസുകാരൻ മുങ്ങിമരിച്ചു. തെലങ്കാന ജോഗിപെട്ട് ചിറ്റ്കുൾ സ്വദേശിയായ ദിലീപ് റെഡ്ഡിയുടെ മകൻ നിവിൻ റെഡ്ഡിയണ് മരിച്ചത്. മിസ്റ്റി സ്ലോപ് എന്ന റിസോർട്ടിലെ ചെറിയ പൂളിൽ വെച്ചായിരുന്നു സംഭവം. നിവിന്റെയും ഇരട്ട സഹോദരിയുടേയും ജന്മദിനം ആഘോഷിക്കാനായി കുടും ബസമേതം എത്തിയതായിരുന്നു ഇവർ.
ഇന്ന് ഒമ്പതരയോടെ മറ്റുള്ളവർ പൂളിന് സമീപം ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടി ആരുമറിയാതെ പൂളിനടുത്തേക്ക് പോകുകയും അബദ്ധത്തിൽ പൂളിൽ അകപ്പെടുകയുമായിരുന്നെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കുട്ടിയെ പുറത്തെടുത്ത് മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.