നമ്പ്യാർകുന്നിൽ വീണ്ടും വന്യമൃഗ ആക്രമണം : ആടിനെ പുലി കടിച്ചു കൊന്നു

ബത്തേരി : നെൻമേനിയിൽ പുലി ആടിനെ കടിച്ചു കൊന്നു. നമ്പ്യാർകുന്ന് കിളിയമ്പാറ ജോയിയുടെ ഒരു വയസ്സുള്ള ആടിനെയാണ് കൊന്നത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. മൂന്ന് ദിവസം മുമ്പ് ചീരാൽ വെള്ളച്ചാലിൽ പറമ്പിൽ കെട്ടിയിട്ട പശുകിടാവിനെ പുലി കൊന്നിരുന്നു. പുലി ആടിനെ കൊന്നിട്ട് 12 മണിക്കൂർ പിന്നിട്ടിട്ടും വനംവകുപ്പ് എത്തിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വാഹനമില്ലെന്ന കാരണം പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് വനംവകുപ്പ് ഒഴിഞ്ഞുമാറുന്നതായും നാട്ടുകാർ പറഞ്ഞു.