മില്ലുമുക്കിൽ തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

കണിയാമ്പറ്റ : മില്ലുമുക്ക് പള്ളിത്താഴയിൽ തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. മദ്രസയിലേക്ക് പോകുവായിരുന്ന വിദ്യാർത്ഥിനിയെയാണ് ഇന്ന് രാവിലെ തെരുവുനായ ആക്രമിച്ചത്. പാറക്കൽ നൗഷാദിന്റെ മകൾ സിയാഫാത്തിമയ്ക്കാണ് പരിക്കേറ്റത്. കുട്ടിയെ കൈനാട്ടി ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ തലയ്ക്കും കൈക്കും പുറകിലും നായ ആക്രമിച്ചിട്ടുണ്ട്.