വിഷുദിനത്തില്‍ ആശ്വാസം, സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

വിഷുദിനത്തില്‍ സംസ്ഥാനത്തെ സ്വർണ വിലയില്‍ നേരിയ ഇടിവ്. കടുത്ത വിലക്കയറ്റത്തിനൊടുവിലാണ് ഇന്നത്തെ ഇറക്കം. വില കുറഞ്ഞതിനാല്‍ ആഭരണപ്രേമികള്‍ക്ക് ആശ്വസിക്കാം. എങ്കിലും സ്വർണം ഇന്നും പവന് 70,000ല്‍ തന്നെയാണ് നില്‍ക്കുന്നത്. സാധാരണക്കാർക്ക് ഈ വിലക്കുറവ് പ്രതീക്ഷകള്‍ ഉയർത്തുന്നില്ല. ഇന്നത്തെ വിലക്കുറവ് ചിലപ്പോള്‍ വരും ദിവസങ്ങളില്‍ ശക്തമായി ഉയരാനും സാധ്യതയുണ്ട്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടമാണ് ഇന്നത്തെ വിലക്കുറവിന് കാരണമായത്. ഇന്നത്തെ വിലയില്‍ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ?
ഏപ്രില്‍ 12 ശനിയാഴ്ച സ്വർണ വില 70,000 രൂപ എന്ന എക്കാലത്തേയും ഉയർന്ന നിരക്ക് ഭേദിച്ചിരുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 8755 രൂപയായി. പവന് 120 രൂപ കുറഞ്ഞ് 70,040 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 87,550 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9551 രൂപയും പവന് 76,408 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7164 രൂപയും പവന് 57,312 രൂപയുമാണ്.
ഇന്നത്തെ വിലക്കുറവിന് രാജ്യാന്തര വിലയിലെ ഇറക്കം കാരണമായി. ഇന്ന് സ്പോട്ട് സ്വർണ വില 3,233.78 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നേരിയ ഇടിവ് സ്വർണ വിലയില്‍ അപ്രതീക്ഷിത മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.
വില കുറയാൻ കാരണം….
ഇന്ന് സ്വർണ വില കുറയാൻ കാരണം താരിഫ് തന്നെയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരിഫ് യുദ്ധം ശക്തമായതിനെ തുടർന്ന് സ്വർണ വിലയും ശക്തിയാർജ്ജിച്ചിരുന്നു. എന്നാല്‍ ട്രംപിൻ്റെ പകരച്ചുങ്കത്തില്‍ ഇളവുകള്‍ സംഭവിച്ചു. ചൈന ഒഴികേയുള്ള എല്ലാ രാജ്യങ്ങളെയും 90 ദിവസത്തേക്ക് താരിഫ് നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ചൈനക്കു മേല്‍ വാശിയോടെ താരിഫ് ചുമത്തിയെങ്കിലും ഇപ്പോള്‍ ചൈനയില്‍ നിന്നുള്ള സ്മാർട്ഫോണുകള്‍ക്കും കംപ്യൂട്ടറുകള്‍ക്കുമായി ചുമത്തിയ താരിഫ് ഒഴിവാക്കിയിട്ടുണ്ട്. ഇവക്ക് 20% അടിസ്ഥാന തീരുവ മാത്രമാണ് നിലവിലുള്ളത്.
ഈ കാരണങ്ങളെല്ലാം സ്വർണ വിലക്ക് ഇടിവ് സംഭവിക്കാൻ കാരണങ്ങളായി മാറി. ഈ മാറ്റങ്ങളാണ് കേരളത്തിലും സ്വർണ വില ഇടിയാൻ കാരണമായത്.
ഇന്ന് സ്വർണാഭരണം വാങ്ങുവാൻ എത്ര രൂപ കൊടുക്കണം?
ഇന്ന് പണിക്കൂലി, 3% ജി.എസ്.ടി, ഹോള്‍മാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്ബോള്‍ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 75,801 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,521 രൂപ കൊടുക്കേണ്ടി വരും. മിനിമം 5% പണിക്കൂലിയാണ് ഇവിടെ കണക്കാക്കിയത്. വിവാഹ പാർട്ടികള്‍ക്ക് ഇന്നത്തെ വിലക്കുറവ് കാര്യമായ ആശ്വാസം നല്‍കുന്നില്ല. എങ്കിലും ഇന്ന് ആഭരണം എടുക്കാൻ പദ്ധതിയിടുന്നുണ്ടോ?
ഇന്ന് അഡ്വാൻസ് ബുക്ക് ചെയ്യുന്നുണ്ടോ?
ഇന്ന് സ്വർണത്തിന് നേരിയ വിലക്കുറവായതിനാല്‍ ജ്വല്ലറിയില്‍ നിന്ന് സ്വർണാഭരണം വാങ്ങുന്നുണ്ടോ? വിലയില്‍ ഇറക്കം സംഭവിച്ചതിനാല്‍ ഇന്ന് തന്നെ ആഭരണം ബുക്ക് ചെയ്തോളൂ. ഇന്ന് സ്വർണം വാങ്ങുന്നവർക്ക് നിരാശയുണ്ടെങ്കിലും നിക്ഷേപിക്കുന്നവർക്കാണ് കൂടുതല്‍ നിരാശ. നിക്ഷേപകർക്ക് സ്വർണ വില കുറയുന്നത് നേട്ടം സൃഷ്ടിക്കുന്നില്ല. സ്വർണം ഏറ്റവും മികച്ച ആസ്തിയാണ്. ഓരോ വർഷം കൂടുന്തോളും സ്വർണത്തിൻ്റെ മൂല്യം കുതിച്ചുയരും.
സ്വർണത്തില്‍ നിക്ഷേപിച്ചാല്‍ ഭാവിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ സ്വർണം വാങ്ങാനും സാധിക്കും. മാത്രമല്ല വലിയ ലാഭം കൊയ്യാനും ഇതിലൂടെ സാധിക്കും. വിവിധ ഓഹരി നിക്ഷേപകരും സ്വർണ നിക്ഷേപത്തിലേക്കാണ് ഇപ്പോള്‍ ചുവടു മാറ്റുന്നത്.