വള്ളിയൂർക്കാവിൽ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു

മാനന്തവാടി : മാനന്തവാടി വള്ളിയൂർക്കാവ് ഫയർ ഫോഴ്സ് നിലയത്തിന് മുൻവശത്തായി സ്‌കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ഉപ്പുംതറ മുഹമ്മദ് സലീമിന്റെ മകൻ മുഹമ്മദ് അജ്സൽ (20) ആണ് മരിച്ചത്. സഹയാത്രികൻ ഇസ്മായിൽ (20)ന് പരിക്കുണ്ട്. ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരിക്കേറ്റ അജ്സൽ മരണപ്പെടുക യായിരുന്നു. കൂട്ടുകാരോടൊപ്പം വയനാട് സന്ദർശിക്കാനായി വന്നതാണ് ഇവരെന്നാണ് സൂചന.