March 31, 2025

ഭാര്യയെ ഉപദ്രവിച്ച കേസിൽ ഒളിവിൽപ്പോയ പ്രതി 20 വർഷത്തിന് ശേഷം പിടിയിൽ

Share

 

വെള്ളമുണ്ട : ഭാര്യയെ നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവിച്ച കേസിൽ ഒളിവിൽപ്പോയയാൾ 20 വർഷത്തിനു ശേഷം പിടിയിൽ. കേണിച്ചിറ വാകേരി അക്കരപറമ്പിൽ വീട്ടിൽ ഉലഹന്നാൻ (സാബു-57) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച മലപ്പുറത്തു നിന്ന് വെള്ളമുണ്ട പോലീസാണ് ഇയാളെ പിടികൂടിയത്.

 

2005-ലാണ് ഭാര്യയുടെ പരാതിപ്രകാരം ഇയാളുടെ പേരിൽ കേസ് രജിസ്റ്റർചെയ്തത്. കേസെടുത്തതറിഞ്ഞ് ഉലഹന്നാൻ ഒളിവിൽപ്പോകുകയായിരുന്നു. വെള്ളമുണ്ട സ്റ്റേഷൻ എസ്എച്ച്ഒ ടി.കെ. മിനിമോൾ, എസ്സിപിഒമാരായ പ്രസാദ്, പ്രദീഷ്, സിപിഒമാരായ മുഹമ്മദ് നിസാർ, സച്ചിൻ ജോസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.