March 31, 2025

വയനാട്ടിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളിലൊന്ന് : മാനന്തവാടിയില്‍ 285 ഗ്രാം എംഡിഎംഎ പിടികൂടി

Share

 

മാനന്തവാടി : വയനാട് ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളിലൊന്ന് മാനന്തവാടിയില്‍ നടന്നു. ലഹരി കടത്ത് കേസിലെ പ്രതികളുടെ വാഹനത്തില്‍ നിന്നും 285 ഗ്രാം എംഡിഎംഎ പിടികൂടി. മാനന്തവാടി എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥരും, തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റ് ഉദ്യോഗസ്ഥരും തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ വെച്ച് മാര്‍ച്ച് 19ന് നടത്തിയ സംയുക്ത വാഹന പരിശോധനയില്‍ ഏഴ് ഗ്രാമോളം എംഡിഎംഎ പിടികൂടിയ കേസിലെ പ്രതികളായ

കാസര്‍ഗോഡ് സ്വദേശികളായ ചെര്‍ക്കള ബംബ്രാണി വീട്ടില്‍ ജാബിര്‍ കെ എം ( 33 ), നുസ്രത് നഗര്‍ മൂലഅടക്കം വീട്ടില്‍ മുഹമ്മദ് കുഞ്ഞി (39) എന്നിവരെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിലാണ് ഇവര്‍ അന്ന് സഞ്ചരിച്ചിരുന്ന കാറില്‍ വലിയ അളവില്‍ എംഡിഎംഎ ഒളിപ്പിച്ച കാര്യം പുറത്താകുന്നത്. തുടര്‍ന്ന് എക്‌സൈസ് അധികൃതര്‍ കാറിന്റെ ഡിക്കിയുടെ ഡോര്‍ പാനല്‍ അഴിച്ച് പരിശോധിച്ചതില്‍ 285 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച കെ എല്‍ 01 സി വൈ 6215 എന്ന കിയ കേരന്‍സ് എന്ന വാഹനത്തില്‍ നിന്നുമാണ് മയക്കുമരുന്ന് പിടിച്ചത്. സംഭവത്തില്‍ ഒരു പ്രതി കൂടി ഉള്ളതായി സംശയിക്കുന്നതായും ഇയാളെയും ഉടന്‍ പിടികൂടുമെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.