കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം ; മാര്‍ച്ച് 17 വരെ അപേക്ഷിക്കാം

കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് കീഴില്‍ ജോലി നേടാന്‍ അവസരം. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് കീഴിലുള്ള സബ്‌സിഡറി കമ്പനിയായ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡിലേക്കാണ് ഓഫീസ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമായിരിക്കും നടക്കുക. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 17ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
ഉഡുപ്പി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ ഓഫീസ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ 5 ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ കൂടിയത് 5 വര്‍ഷം വരെയാണ് കാലാവധി.
പ്രായപരിധി
30 വയസ് വരെ പ്രായമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 181995ന് ശേഷം ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
Age relaxation for Persons with Benchmark Disabilities (PwBD) and Exservicemen shall be as per Government of India Guidelines. However, in no case, the age limit after applying all age relaxations shall exceed 45 years
യോഗ്യത
ആര്‍ട്‌സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിഗ്രി. (60 ശതമാനം മാര്‍ക്കോടെ).
കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്.
Minimum of two years postqualification experience in Shipyards or Engineering Companies or Commercial Organizations or Government / SemiGovernment Companies/ Establishments
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,000 രൂപ തുടക്ക ശമ്പളം ലഭിക്കും. ഇത് 27,150 രൂപ വരെ ഉയരാം.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി വിഭാഗക്കാര്‍ 300 രൂപ അപേക്ഷ ഫീസായി നല്‍കണം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ ഫീസടക്കേണ്ടതില്ല.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കുക.