സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില ; ഇന്ന് പവന് 320 രൂപ കൂടി

കൽപ്പറ്റ : സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില. ഇന്ന് (ശനിയാഴ്‌ച) ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,040 രൂപയിലും പവന് 64,320 രൂപയിലുമാണ് ഇന്ന് വിപണിയില്‍ വ്യാപാരം നടക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ ഉയർന്ന് 6,615 രൂപയിലെത്തി. തുടർച്ചയായ നാലുദിവസത്തെ കുതിപ്പിനു ശേഷം ഇന്നലെ (വെള്ളിയാഴ്ച) സ്വർണവില ഇടിഞ്ഞിരുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഫെബ്രുവരി 25 ന് സ്വർണവില പവന് 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍ എത്തിയിരുന്നു. തുടർന്ന് വില കുറയുന്നതാണ് ദൃശ്യമായത്.