March 12, 2025

ലോകത്ത് കാൻസര്‍ വ്യാപനത്തില്‍ ഇന്ത്യ മുന്നില്‍ ; മരണ നിരക്കില്‍ രണ്ടാം സ്ഥാനം : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

Share

 

ഡല്‍‌ഹി : രാജ്യത്ത് കാൻസർ രോഗം അപകടകരമാം വിധം ഉയരുന്നതായി ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച്‌ (icmr). ഇന്ത്യയിലെ കാൻസർ രോഗികളിലെ മരണനിരക്ക് വലിയ തോതില്‍ വർധിക്കുന്നുവെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ദി ലാൻസെറ്റില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

 

രോഗം ബാധിക്കുന്നവരില്‍ അഞ്ചില്‍ മൂന്നു പേർ മരിക്കുന്നതായാണ് റിപ്പോർട്ടുകള്‍. ഐസിഎംആർ പഠന റിപ്പോർ‌ട്ടു പ്രകാരം കാൻസർ‌ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് അമെരിക്കയ്ക്കും ചൈനയ്ക്കും ശേഷം മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ മരണ നിരക്കിലിന് ചൈനയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം.

 

കഴിഞ്ഞ ദശകത്തില്‍ കാൻസർ രോഗബാധയില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് കാൻസർ രോഗബാധ കുടുതലായി ഉണ്ടായിരിക്കുന്നത്. വരുന്ന രണ്ട് ദശകങ്ങളില്‍ ഈ പ്രവണത വർധിച്ചുകൊണ്ടിരിക്കും. 2025 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച്‌ 20 ല്‍ ഒരു സ്ത്രീയ്ക്ക് സ്തനാർബുദ സാധ്യത കൂടുതലാണെന്നാണ് വിവരം. 2050 ആകുമ്ബോഴേക്കും ഇത് പ്രതിവർഷം 3.2 ദശലക്ഷം പുതിയ സ്തനാർബുദ കേസുകളും 1.1 ദശലക്ഷം സ്തനാർബുദ സംബന്ധമായ മരണങ്ങളും ഉണ്ടായേക്കുമെന്നാണ് കണക്കുകള്‍. പ്രായമായവർക്ക് ചെറുപ്പകാരെക്കാള്‍ കാൻസർ സാധ്യത കൂടുതലാണെന്നും കണക്കുകള്‍ പറയുന്നു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.