മാര്‍ച്ച് 31നകം ചെയ്തില്ലെങ്കില്‍ റേഷൻ നഷ്ടപ്പെടാൻ സാധ്യത : കാര്‍ഡുടമകള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം : കെ,വൈ.സി പൂർത്തിയാക്കാത്ത റേഷൻ ഗുണഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്. മഞ്ഞ, പിങ്ക് റേഷൻ കാർഡുകളില്‍ (AAY, PHH) ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ ഇ.കൈ.വൈ.സി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കുന്നതിനാല്‍ ആണിത്.
ഇ.കെ.വൈ.സി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളതിനാല്‍ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻകടകള്‍/ താലൂക്ക് സപ്ലൈ ഓഫീസുകള്‍ എന്നിവ മുഖാന്തിരം നടപടിക്രമങ്ങള്‍ പൂർത്തീകരിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മിഷണർ അറിയിച്ചു.