പാൽച്ചുരത്തിൽ വയനാട് സ്വദേശികൾ സഞ്ചരിച്ച കാറിന് തീപിടിച്ചു : ഗതാഗത തടസ്സം

മാനന്തവാടി : പാൽച്ചുരം മൂന്നാം വളവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പനമരം സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച കാറാണ് കത്തിയതെന്നാണ് വിവരം. ഇന്ന് രാത്രി 7.30 ഓയോടെയാണ് സംഭവം. കൊട്ടിയൂർ ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് വരുന്നതിനിടെയാണ് സംഭവം.
വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടയുടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കൊന്നുമില്ലെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെ തുടർന്ന് പാൽച്ചുരത്തിൽ നിലവിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.