March 12, 2025

കേരള ടൂറിസം വകുപ്പില്‍ ജോലിയൊഴിവ് ; ഫെബ്രുവരി 27 വരെ അപേക്ഷിക്കാം

Share

 

കേരളത്തില്‍ ടൂറിസം വകുപ്പിന് കീഴില്‍ ജോലി നേടാന്‍ അവസരം. കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (KTDC) വിവിധ തസ്തികകളിലായി പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ആകെ 10 ഒഴിവുകളാണുള്ളത്. താല്‍ക്കാലിക കരാര്‍ നിയമനങ്ങളാണ്. രണ്ട് ഒഴിവുകളിലേക്ക് റെഗുലര്‍ നിയമനങ്ങളും നടക്കും. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 27ന് മുന്‍പായി അപേക്ഷ നല്‍കണം.

 

തസ്തിക & ഒഴിവ്

 

കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ കണ്‍സള്‍ട്ടന്റ് ഓവര്‍സീയര്‍ (സിവില്‍), കണ്‍സള്‍ട്ടന്റ് പ്രോജക്ട് എഞ്ചിനീയര്‍ (സിവില്‍), മാനേജര്‍ ഗ്രേഡ്, ഡെപ്യൂട്ടി മാനേജര്‍ (മെക്കാനിക്കല്‍), കമ്പനി സെക്രട്ടറി റിക്രൂട്ട്‌മെന്റ്. ആകെ 10 ഒഴിവുകള്‍.

 

കണ്‍സള്‍ട്ടന്റ് ഓവര്‍സീയര്‍ (സിവില്‍) = 3

 

കണ്‍സള്‍ട്ടന്റ് പ്രോജക്ട് എഞ്ചിനീയര്‍ (സിവില്‍) = 3

 

മാനേജര്‍ ഗ്രേഡ് = 2

 

ഡെപ്യൂട്ടി മാനേജര്‍ (മെക്കാനിക്കല്‍) = 1

 

കമ്പനി സെക്രട്ടറി = 1

 

പ്രായപരിധി

 

18 വയസിനും 36 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2025 ജനുവരി 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്. കമ്പനി സെക്രട്ടറി തസ്തികയില്‍ 55 വയസാണ് പ്രായപരിധി.

 

യോഗ്യത

 

കണ്‍സള്‍ട്ടന്റ് ഓവര്‍സീയര്‍ (സിവില്‍)

 

സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.

 

കണ്‍സള്‍ട്ടന്റ് പ്രോജക്ട് എഞ്ചിനീയര്‍ (സിവില്‍)

 

ബി.ടെക് സിവില്‍ എന്‍ജി നീയറിങ്, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം

 

മാനേജര്‍ ഗ്രേഡ്

 

പ്ലസ് ടു / തത്തുല്യം. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജിയില്‍ അംഗീകൃത ബിഎസ് സി വേണം. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ നാലു വര്‍ഷമെങ്കിലും ജോലി ചെയ്തുള്ള പരിചയം.

 

ഡെപ്യൂട്ടി മാനേജര്‍ (മെക്കാനിക്കല്‍)

 

ബിടെക് മെക്കാനക്കല്‍ എഞ്ചിനീയറിങ്, അംഗീകൃത സ്ഥാപനങ്ങളില്‍ എഞ്ചിനീയറോ അസിസ്റ്റന്റ് എഞ്ചിനീയറോ ആയുള്ള 5 വര്‍ഷത്തെ പരിചയം.

 

കമ്പനി സെക്രട്ടറി

 

ബിരുദം. ഐസിഎസ് ഐ അസോസിയേറ്റ് മെമ്പര്‍ അല്ലെങ്കില്‍ ഫെല്ലോ, രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം.

 

ശമ്പളം

 

കണ്‍സള്‍ട്ടന്റ് ഓവര്‍സീയര്‍ (സിവില്‍)= 25,000

 

കണ്‍സള്‍ട്ടന്റ് പ്രോജക്ട് എഞ്ചിനീയര്‍ (സിവില്‍) = 35,000

 

മാനേജര്‍ ഗ്രേഡ് = 35,700- 75,600

 

ഡെപ്യൂട്ടി മാനേജര്‍ (മെക്കാനിക്കല്‍)= 40,500- 85,000

 

കമ്പനി സെക്രട്ടറി = 60,000

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.