പുൽപ്പള്ളിയിൽ കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു

പുൽപ്പള്ളി : പുൽപ്പള്ളിയിൽ കത്തിക്കുത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. എരിയപള്ളി ഗാന്ധിനഗർ സ്വദേശി റിയാസ് (24) ആണ് മരിച്ചത്. പുൽപ്പള്ളി മാർക്കറ്റിന് സമീപം സുഹൃത്തുക്കളുമായുണ്ടായ തർക്കത്തിനിടയാണ് റിയാസിന് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ റിയാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.