നൂൽപ്പുഴയിൽ കാട്ടാന ആക്രമണം : യുവാവ് മരിച്ചു

ബത്തേരി : നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനൂ (45) ആണ് മരിച്ചത്, ഇന്നലെ രാത്രി ആണ് ആക്രമണം നടന്നത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്ബോള്‍ കാട്ടാന ആക്രമിച്ചതായാണ് വിവരം.
ഇന്ന് രാവിലെയാണ് വനാതിർത്തിയിൽ മൃതദേഹം കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അതേസമയം, മരിച്ച മനുവിന്റെ ഭാര്യ ചന്ദ്രികയെ കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.