പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി കാണിച്ച് സി.പി.എം പ്രവര്‍ത്തകര്‍ : അറസ്റ്റു ചെയ്തു നീക്കി

മാനന്തവാടി : പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ കാണാൻ പ്രിയങ്ക ഗാന്ധി എം പി എത്തി. വായനാട്ടിലെത്തിയ പ്രിയങ്കയ്ക്ക് നേരെ സിപിഎം പ്രവർത്തകർ കരിങ്കൊടി കാണിച്ചു. എം.പി മണ്ഡലത്തില്‍ എത്തുന്നില്ലെന്നാണ് സിപിഎമ്മിന്റെ ആരോപണം.
മാനന്തവാടി കണിയാരത്ത് വെച്ചാണ് രാധയുടെ വീട്ടിലേക്കുള്ള യാത്രാ മദ്ധ്യേയാണ് സി.പി.എമ്മിൻ്റെ കരിങ്കൊടിപ്രയോഗം. പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.