May 10, 2025

പി.എസ്.സി പത്താംതലം പൊതുപ്രാഥമിക പരീക്ഷ എഴുതാത്തവര്‍ക്ക് വീണ്ടും അവസരം ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Share

 

തിരുവനന്തപുരം : ആദ്യ മൂന്നുഘട്ടങ്ങളിലെ പത്താംതലം പൊതുപ്രാഥമിക പരീക്ഷയെഴുതാനാകാത്തവർക്ക് ഫെബ്രുവരി എട്ടിനുള്ള നാലാംഘട്ടത്തില്‍ പങ്കെടുക്കാൻ അവസരം. നിശ്ചിത കാരണങ്ങളാല്‍ ഹാജരാകാൻ കഴിയാത്തവർക്കാണ് അവസരം നല്‍കുന്നത്. ഇതിനാവശ്യമുള്ള രേഖകള്‍ സഹിതം അപേക്ഷിക്കണം. പരീക്ഷാകേന്ദ്രം ഉള്‍പ്പെടുന്ന പി.എസ്.സി. ജില്ലാ ഓഫീസിലാണ് (തിരുവനന്തപുരം ഒഴികെ) അപേക്ഷ നല്‍കേണ്ടത്. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകള്‍ പി.എസ്.സി. ആസ്ഥാന ഓഫീസിലെ ഇ.എഫ്. വിഭാഗത്തില്‍ നല്‍കണം.

 

ജനുവരി 27 മുതല്‍ 31-ന് വൈകുന്നേരം 5.15 വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ജനുവരി 31-നുശേഷവും 27-നു മുൻപും ലഭ്യമായ അപേക്ഷകള്‍ പരിഗണിക്കില്ല. അവർ വീണ്ടും അപേക്ഷിക്കണം. തപാല്‍/ഇ-മെയില്‍ വഴി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. മെഡിക്കല്‍ സർട്ടിഫിക്കറ്റിന്റെ മാതൃക പി.എസ്.സി. വെബ്സൈറ്റിന്റെ ഹോംപേജില്‍ മസ്റ്റ് നോ എന്ന ലിങ്കില്‍ പി.എസ്.സി. എക്സാമിനേഷൻ അപ്ഡേറ്റ്സ് എന്ന പേജില്‍ ലഭിക്കും. വിവരങ്ങള്‍ക്ക്: 0471 2546260, 246.

 

അപേക്ഷിക്കേണ്ടത് ഇങ്ങനെ

 

കഴിഞ്ഞ ഡിസംബർ 28, ജനുവരി 11, 25 തീയതികളിലാണ് ആദ്യഘട്ട പരീക്ഷകള്‍ നടന്നത്.

 

• ഈ ദിവസങ്ങളില്‍ അംഗീകൃത സർവകലാശാലകള്‍/സ്ഥാപനങ്ങള്‍ നടത്തിയ പരീക്ഷയുണ്ടായിരുന്നവർ രണ്ട് പരീക്ഷകളുടെയും അഡ്മിഷൻ ടിക്കറ്റ് (പരീക്ഷാതീയതി തെളിയിക്കുന്നതിന്) സഹിതം അപേക്ഷിക്കണം.

 

• അപകടംപറ്റി ചികിത്സയിലുള്ളവർ/അസുഖബാധിതർ എന്നിവർ ആശുപത്രിയില്‍ ചികിത്സ നടത്തിയതിന്റെ ചികിത്സാസർട്ടിഫിക്കറ്റും മെഡിക്കല്‍ സർട്ടിഫിക്കറ്റും നിശ്ചിത മാതൃകയില്‍ ഉള്ളത് ഹാജരാക്കണം

 

• പ്രസവസംബന്ധമായ അസുഖങ്ങളുള്ളവർ ചികിത്സാസർട്ടിഫിക്കറ്റ്, മെഡിക്കല്‍ സർട്ടിഫിക്കറ്റ് നിശ്ചിത മാതൃകയിലുള്ളത് എന്നിവ രണ്ടും ചേർത്ത് അപേക്ഷിക്കണം

 

• ഗർഭിണികളായ ഉദ്യോഗാർഥികളില്‍ യാത്രാബുദ്ധിമുട്ടുള്ളവർ/ഡോക്ടർമാർ വിശ്രമം നിർമേദശിച്ചിട്ടുള്ളവർ എന്നിവർ അത് തെളിയിക്കുന്നതിനുളള നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സർട്ടിഫിക്കറ്റ് ചികിത്സാസർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം

 

• പരീക്ഷാതീയതിയില്‍ സ്വന്തം വിവാഹം നടന്ന ഉദ്യോഗാർഥികള്‍ തെളിവുസഹിതം അപേക്ഷിക്കണം

 

• ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണകാരണം പരീക്ഷയെഴുതാൻ കഴിയാത്തവർ രേഖകള്‍സഹിതം അപേക്ഷിക്കണം


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.