വാട്സാപ്പില്‍ ഡിപി ഇടുന്നതിന് മുൻപ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം ; ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാൻ വേണ്ടത്

ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പാണ് വാട്സാപ്പ്. കുട്ടികള്‍ മുതല്‍ വൃദ്ധർ വരെ ഇത് ഉപയോഗിക്കാറുണ്ട്. സന്ദേശം അയക്കുന്നതിന് പുറമെ വീഡിയോ കോള്‍ ഓഡിയോ കോള്‍ എന്നിങ്ങനെ ഒട്ടനവധി സേവനങ്ങള്‍ വാട്സാപ്പ് നമുക്ക് നല്‍കുന്നു. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും നിരവധി സേവനങ്ങള്‍ വാട്സാപ്പില്‍ ഉണ്ട്.
എന്നാല്‍ അതില്‍ പലതും ചെയ്യേണ്ടത് എങ്ങനെയെന്ന് അധികമാർക്കും അറിയില്ല. അതില്‍ ഒന്നാണ് പ്രൊഫൈല്‍ ഫോട്ടോ (ഡിപി) പലരില്‍ നിന്നും മറയ്ക്കുന്നതിനുള്ള സേവനം. സ്വന്തം ചിത്രങ്ങളാകും പലരും ഡിപിയില്‍ ഇടുന്നത്. ഇത് സാധാരണ ഗതിയില്‍ നമ്മുടെ നമ്ബറുള്ള എല്ലാവർക്കും കാണാൻ കഴിയും. അത് ചിലപ്പോള്‍ ചിത്രം ദുരുപയോഗം ചെയ്യുന്നതിന് കാരണമാകാം. എന്നാല്‍ വാട്സാപ്പിലെ ചില ഓപ്ഷനുകള്‍ മാറ്റിയാല്‍ ഡിപി നിങ്ങള്‍ ആഗ്രഹിക്കുന്നവർക്ക് മാത്രമേ കാണാൻ കഴിയു. അത് എങ്ങനെയാണെന്ന് നോക്കിയാലോ?
ഇതിനായി ആദ്യം നിങ്ങള്‍ വാട്സാപ്പ് തുറക്കണം. ശേഷംഅതിന് മുകളിലെ വലത് ഭാഗത്ത് കാണുന്ന മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ നിരവധി ഓപ്ഷനുകള്‍ കാണാം. അതില്‍ അവസാനത്തെ ഓപ്ഷനായ സെറ്റിംഗ്സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് അതിനുള്ളിലെ പ്രെെവസിയെന്ന ഓപ്ഷൻ തുറക്കണം. അതില്‍ പ്രൊഫൈല്‍ ഫോട്ടോ എന്ന ഓപ്ഷൻ കാണാം.
അതിലാണ് മാറ്റം വരുത്തേണ്ടത്. അതില്‍ ക്ലിക്ക് ചെയ്ത് അകത്ത് കയറുമ്ബോള്‍ നാല് ഓപ്ഷനുകള്‍ ലഭിക്കുന്നു. നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ എല്ലാവർക്കും കാണാം, നിങ്ങളുടെ കോണ്‍ടാക്റ്റുകളില്‍ ഉള്ളവർക്ക് മാത്രം, കോണ്‍ടാക്റ്റിലെ കുറച്ച് പേർക്ക് മാത്രം കാണാം, ആർക്കും ദൃശ്യമാകരുത് എന്നിവയാണ് അതില്‍ ഉള്ളത്. ഇതില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇതിലൂടെ നിങ്ങള്‍ ആഗ്രഹിക്കുന്നവർക്ക് മാത്രമെ നിങ്ങളുടെ ഡിപി കാണുകയുള്ളൂ.