March 15, 2025

രാജ്യാന്തര മേളയില്‍ തിളങ്ങി കണിയാമ്പറ്റ സ്വദേശി എം.കെ.മുഹമ്മദ് താമിർ

Share

 

കണിയാമ്പറ്റ : രാജ്യാന്തര മേളയില്‍ തിളങ്ങി കണിയാമ്പറ്റ സ്വദേശിയായ എം.കെ.മുഹമ്മദ് താമിർ. പുനെയിൽ നടന്ന ഏഴാമത് അണ്ണാബു സാതെ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ശബ്ദ ലേഖനത്തിനുള്ള നേട്ടത്തിന് അർഹനായി. കോട്ടയം കെ.ആർ.നാരായണ നാഷനൽ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവസാന വർഷ ഓഡിയോഗ്രഫി വിദ്യാർഥിയാണ് മുഹമ്മദ് താമിർ.

 

ഇന്‍സ്റ്റിറ്റ്യൂട്ടിലെ സഹപാഠികൾ ചേർന്നെരുക്കിയ ‘ദിനോസറിന്റെ മുട്ട’

ഫെസ്റ്റിവലില്‍ മികച്ച എക്സ്പിരിമെന്റൽ ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടു. എം.എസ്.അഭിറാം മികച്ച എഡിറ്ററായും, എം.കെ. മുഹമ്മദ് താമിർ മികച്ച ശബ്ദ ലേഖനത്തിനും ശബ്ദ മിശ്രണത്തിനുമുള്ള അവാർഡും കരസ്ഥമാക്കി. മികച്ച ഡോക്യുമെന്ററിയും കോളജിലെ വിദ്യാർഥികൾ നിർമിച്ച ‘രാച്ചമ്മ’യാണ്.

ശ്രുതിൽ മാത്യുവാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍. ഭവ്യ ബാബുരാജ് ഛായാഗ്രഹണം, അരവിന്ദ് നാരായണൻ, സത്യാനന്ദ് എന്.എസ്. ആനിമേഷൻ, വൈശാഖ് സോമനാഥ് സംഗീതം.

 

തിരുവിതാംകൂർ-മലബാർ കുടിയേറ്റത്തിന്റെ കഥപറയുന്ന ഡോക്യുമെന്ററി ഇതിനോടകം നിരവധി അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. മോസ്കോയിൽ നടന്ന വി.ജി.ഐ.ക‌െ സ്റ്റുഡൻസ് ഫെസ്റ്റിവൽ, അഹമ്മദാബാദിൽ നടന്ന അൽപ വിരാമ ഫിലിം ഫെസ്റ്റിവൽ, ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ജി ഹ്ലാവ ഐ.ഡി.എഫ്.എഫിലും ദിനോസറിന്റെ മുട്ട മികച്ച നേട്ടം സ്വന്തമാക്കി. കണിയാമ്പറ്റ മില്ലുമുക്ക് ആനക്കുയ്യൻ പോക്കറിന്റെയും കല്ലങ്കോടൻ ഹഫ്‌സത്തിന്റെയും ഇളയ മകനാണ്.

 

ചിത്രം : എം.കെ.മുഹമ്മദ് താമിർ

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.