October 25, 2025

പുതുവത്സര ആഘോഷം ; വയനാട് ചുരത്തില്‍ ഇന്ന് വൈകുന്നേരം മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

 

കൽപ്പറ്റ : അവധിദിനങ്ങളില്‍ ഗതാഗത സ്തംഭനം പതിവായ വയനാട് ചുരത്തില്‍ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

 

താമരശ്ശേരി ഡിവൈ.എസ്.പി ഇന്‍ ചാര്‍ജ് വി.വി.ബെന്നിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ഇന്ന് വൈകീട്ട് മുതല്‍ പുതുവത്സരദിനമായ ബുധനാഴ്ച പുലര്‍ച്ചെ വരെ ചുരം പാതയോരത്ത് വാഹന പാര്‍ക്കിങ് പൂര്‍ണ്ണമായി നിരോധിച്ചു.

 

താമരശ്ശേരി ചുരം വ്യൂ പോയിന്റില്‍ രാത്രി പത്ത് മണി വരെ മാത്രമേ സഞ്ചാരികളെ ഇറങ്ങി നില്‍ക്കാന്‍ അനുവദിക്കൂ. ചുരംപാതയോരത്തെ തട്ടുകടകള്‍ ഉള്‍പ്പെടെ ഇന്ന് രാത്രി ഒമ്പത് മണിയ്ക്ക് ശേഷം അടയ്ക്കാനും താമരശ്ശേരി പോലീസ് നിര്‍ദേശം നല്‍കി.

 

ഭാരവാഹനങ്ങള്‍ക്ക് വൈകീട്ട് മൂന്ന് മുതല്‍ രാത്രി പന്ത്രണ്ട് വരെ ചുരത്തില്‍ നിരോധനം ഏര്‍പ്പെടുത്തി. നിയന്ത്രണമുള്ള സമയത്ത് ചുരം പാതയിലേക്കെത്തുന്ന ചരക്കു ലോറികള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങള്‍ അടിവാരത്തും ലക്കിടിയിലുമായി പിടിച്ചിടും.

 

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.