March 15, 2025

ഗ്ലോബൽ കെഎംസിസി ആറാം വാർഷിക സമാപനവും കുടുംബസംഗമവും സംഘടിപ്പിച്ചു

Share

 

മില്ലുമുക്ക് : കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി ആറാം വാർഷികത്തിനോടനുബന്ധിച്ച് നടന്ന കലാ മത്സരങ്ങളുടെ വിജയികൾക്കുള്ളമൊമെന്റോ വിതരണവും കുടുംബ സംഗമവും കണിയാമ്പറ്റ മില്ലുമുക്ക് വയനാട് റസ്റ്റോറൻറ് ഹാളിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നെല്ലോളി കുഞ്ഞമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്തു.

 

കെഎംസിസി ജനറൽ സെക്രട്ടറി അസീസ് കീടക്കാട് സ്വാഗതവും കെഎംസിസി സബ് കമ്മിറ്റി ചെയർമാൻ മുനീർ ചെട്ടിയാൻ കണ്ടി അദ്ധ്യക്ഷതയും വഹിച്ചു. വനിതാ വിങ്ങിന്റെ കമ്മറ്റി പ്രഖ്യാപനം ഷാജി ചോമയിൽ നടത്തി , ചടങ്ങിൽ പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ..’ഫെമിന ആഷിഖ് പ്രവാസവും കുടുംബ ബന്ധങ്ങളും വിഷയത്തിൽ ക്ലാസ് എടുത്തു.വിജയികൾക്കുള്ള സമ്മാന വിതരണ ഉദ്ഘാടനം റിയാദ് വയനാട് ജില്ല കെഎംസിസി പ്രസിഡണ്ട് ഷറഫു കുമ്പളാട് നിർവഹിച്ചു. മില്ലുമുക്ക് ടൗൺ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ബാസ് പൊന്നോളി പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ നുഹൈസ് അണിയേരി പഞ്ചായത്ത് എം എസ് എഫ് പ്രസിഡൻറ് അൻവർ മില്ല് മുക്ക് പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് മറിയം നസീമ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. വിവിധ മത്സരാർത്ഥികൾക്കുള്ള സമ്മാനവിതരണം യൂസഫ് എസ് എം ,മറിയം നസീമ അഹമ്മദ് പുതിയാണ്ടി , ഹംസ എം പി ,ഷബീർ അലി ,ജംഷിദ് കിഴക്കയിൽ ,ജാഫർ, റഷീദ് പള്ളിമുക്ക് ,നബീസ അസൈനാർ, ആയിഷ അസീസ്,സുലൈഖ ഹംസ,ബുഷ്റ റഹൂഫ്,ഷബ്‌ന ശിഹാബ്,മുംതാസ് ലത്തീഫി,ഹാജറ നാസർ,സജിന യൂനസ് ,തുടങ്ങി വതിന വിങ് ഭാരവാഹികളും നിർവഹിച്ചു. ഷാജി ചോമയിൽ നന്ദി പറഞ്ഞു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.