പെരുന്തട്ടയില്‍ കടുവ പശുക്കിടാവിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുന്നു

കൽപ്പറ്റ : പെരുന്തട്ടയില്‍ കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുന്നു. കടുവ കൊലപ്പെടുത്തിയ പശുക്കിടാവുമായാണു നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുന്നത്. ഉദ്യോഗസ്ഥരെത്തി ഉറപ്പു നല്‍കിയ ശേഷമെ സമരം അവസാനിപ്പിക്കൂ എന്നാണു നാട്ടുകാർ പറയുന്നത്.
പ്രദേശത്തു നേരത്തെ പുലി വളർത്തു മൃഗങ്ങളെ കൊലപ്പെടുത്തുന്നതും ആക്രമിച്ചു പരുക്കേൽപ്പിക്കുന്നതും പതിവായിരുന്നു. കടുവയുടെ ഭീഷണി കൂടെ ആയതോടെ നാട്ടുകാർ വലിയ ഭീതിയിലും രോഷത്തിലുമാണ്.