ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം

കൽപ്പറ്റ : എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതും വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ റദ്ദായതുമായ 50 വയസ്സ് പൂർത്തിയാകാത്ത ഭിന്ന ശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് രജിസ്ട്രേഷൻ പുതുക്കാം. 2025 മാർച്ച് 18 വരെയാണ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം.
അസ്സൽ സർട്ടിഫിക്കറ്റുകളും രജിസ്ട്രേഷൻ കാർഡും സഹിതം നേരിട്ടോ അല്ലാതെയോ അപേക്ഷ സമർപ്പിക്കാം. വിവിധകാരണങ്ങളാൽ ജോലിയിൽ പ്രവേശിക്കാൻകഴി യാത്തവർക്ക് നോൺ ജോയിനിങ് സർട്ടിഫിക്കറ്റ് നൽകിയും അംഗത്വം പുതുക്കാം.
ഫോൺ: 04936202534.