October 25, 2025

മുത്തങ്ങയില്‍ 15 ലക്ഷം വിലവരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍

 

ബത്തേരി : 308.30 ഗ്രാം എംഡിഎംഎയുമായി കാസര്‍ഗോഡ് സ്വദേശി മുത്തങ്ങയില്‍ പോലീസ് പിടിയിലായി. കാസര്‍ഗോഡ് അംഗടിമൊഗര്‍ ബക്കംവളപ്പ് അബ്ദുള്‍ നഫ്‌സലിനെയാണ് (36) ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റുചെയ്തത്.

 

കഴിഞ്ഞ ദിവസം മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മൈസൂരുവില്‍ നിന്നും കോഴിക്കോടിനുള്ള കര്‍ണാടക ബസിലെ യാത്രക്കാരനായിരുന്നു അബ്ദുള്‍ നഫ്‌സല്‍.

മയക്കുമരുന്ന് കാസര്‍ഗോഡ് ഭാഗത്ത് വില്‍പനയ്ക്ക് ബാംഗളൂരുവില്‍നിന്നു വാങ്ങിയതാണെന്നാണ് പ്രതിയുടെ മൊഴി. പിടിച്ചെടുത്ത എംഡിഎംഎയ്ക്കു രഹസ്യവിപണയില്‍ ഏകദേശം 15 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.