ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽക്കഴിഞ്ഞിരുന്നയാൾ അറസ്സിൽ

ബത്തേരി : ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽക്കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. ഗൂഡല്ലൂർ പുത്തൂർവയൽ മൂലവയൽ എം.എസ്. മോഹനൻ (54) ആണ് അറസ്റ്റിലായത്.
മുത്തങ്ങ, നായ്ക്കട്ടി, കല്ലൂർ ഭാഗങ്ങളിൽ കളവുശല്യം രൂക്ഷമായതിനെത്തുടർ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് മോഹനനെ പിടികൂടിയത്. സംശയാസ്പദമായ രീതിയിൽ കണ്ട മോഹനനെ പോലീസ് ചോദ്യം ചെയ്തു. തുടർന്ന് ഗൂഡല്ലൂർ പോലീസുമായും ബന്ധപ്പെട്ടു. ഇതോടെയാണ് മോഹനൻ കൊലക്കേസ് പ്രതിയാണെന്നും ഒളി വിൽക്കഴിയുകയായിരുന്നെന്നും മനസ്സിലായത്. 2022-ലാണ് ഇയാൾ ഭാര്യയെ അടിച്ചുകൊന്നത്.
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ. അബ്ദുൾ ലത്തീഫ്, എൽദോ യാക്കോബ്, സിവിൽ പോലീസ് ഓഫീസർ എം.എൻ. സിജി ത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഗൂഡല്ലൂർ പോലീസിന് കൈമാറും.