March 15, 2025

ഫോണ്‍ ഹാക്ക് ചെയ്തിട്ടുണ്ടോ ? USSD കോഡ് വഴി ഈസിയായി നിങ്ങള്‍ക്ക് തന്നെ കണ്ടുപിടിക്കാം

Share

 

ഇന്ന് സ്മാർട്ഫോണുകളുടെ സുരക്ഷ നമ്മുടെ ജീവൻ പോലെ പ്രധാനപ്പെട്ടതാണ്. കാരണം Smartphones വെറും ഫോണ്‍ മാത്രമല്ല.നമ്മുടെ ദൈനംദിന കാര്യങ്ങളെ കുറിച്ച്‌ നമ്മളേക്കാള്‍ അറിയാവുന്നത് സ്മാർട്ഫോണുകള്‍ക്കാണ്.

 

നമ്മളെ വിളിച്ചുണർത്തുന്നതില്‍ നിന്ന് ആരംഭിക്കുന്നു ഫോണിന്റെ ജോലി. ഫോണ്‍ വിളിക്കാനും, പേയ്മെന്റിനും വിനോദത്തിനും ജോലി ആവശ്യങ്ങള്‍ക്കുമെല്ലാം ഫോണില്ലാതെ പറ്റാതായി. ഇതില്‍ ഫോണിനെ ആശ്രയിക്കാതെ ദൈനംദിനം കൊണ്ടുപോകുന്നവർ വിരളമെന്ന് വേണം പറയാൻ.

 

ഫോണിലെ Secret Codes

 

ഇത്രയും പ്രധാനപ്പെട്ട ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ അത് നമ്മള്‍ അറിയണമെന്നില്ല. അല്ലെങ്കില്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടുമ്ബോള്‍ അപകടം എത്തിക്കഴിഞ്ഞു കാണും. അതിനാല്‍ തന്നെ ഫോണ്‍ സുരക്ഷ നമ്മുടെ ജീവിതത്തില്‍ പ്രധാനപ്പെട്ടതാണ്. സ്മാർട്ഫോണിനെ ഫോണ്‍ കോളിന് ഉപരി ഉപയോഗിക്കുന്നവരുടെ കാര്യമാണിത്.

 

എങ്കില്‍ ഫോണ്‍ ഹാക്കറുടെ കൈയില്‍ അകപ്പെട്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാം? അതിന് നിങ്ങള്‍ ടെക്നീഷ്യന്മാരോടൊന്നും പോയി ചോദിക്കട്ടെ. വളരെ ഈസിയായി തന്നെ കണ്ടുപിടിക്കാം. സിമ്ബിളും പവർഫുള്ളുമായ ഉപാധിയെന്ന് പറയാം.

 

ഫോണ്‍ hack ആയോ? കണ്ടുപിടിക്കാൻ Secret Codes

 

5 വഴികളിലൂടെ ഫോണ്‍ ഹാക്ക് ചെയപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാം. ഇത് നിർദേശിക്കുന്നത് ദേശീയ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (NCIB)ആണ്. ഇതനുസരിച്ച്‌ USSD കോഡുകള്‍ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് സീക്രട്ട് കോഡ് കണ്ടെത്താം.

 

ഫോണ്‍ നമ്ബർ ഫോർവേഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഇതിലൂടെ കണ്ടുപിടിക്കാം. സ്കാം കോളുകള്‍ കണ്ടുപിടിക്കുന്നതിനും നിങ്ങളറിയാതെ ഫോണിലെന്തെങ്കിലും നടക്കുന്നെങ്കിലും അറിയാൻ കഴിയും. ഇതിനുള്ള സീക്രട്ട് കോഡുകളാണ് ഇവിടെ വിവരിക്കുന്നത്.

 

 

ഫോണ്‍ Hack കണ്ടുപിടിക്കാം! ഇങ്ങനെ…

 

ഓരോ സ്മാർട്ട്‌ഫോണ്‍ ഉപയോക്താവും അറിഞ്ഞിരിക്കേണ്ട ഏഴ് കോഡുകളാണ് ഇവിടെ വിശദീകരിക്കുന്നത്. ഇന്ത്യയിലെ ഓരോ ഫോണ്‍ ഉപയോക്താവും അറിഞ്ഞിരിക്കേണ്ട കോഡുകള്‍ കൂടിയാണിവ…

 

സ്കാം കോളുകള്‍ കണ്ടുപിടിക്കുന്നതിനും, നിങ്ങളറിയാതെ ബാക്ക്ഗ്രൌണ്ടില്‍ എന്തെങ്കിലും പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്നറിയുന്നതിനും ഈ ഫീച്ചറുകള്‍ സഹായിക്കും. ഫോണ്‍ മോഷണം പോയാലും നഷ്ടപ്പെട്ടാലും അത് കണ്ടെത്താനുള്ള ഉപായം കൂടിയാണിത്. ഇവയ്ക്കായുള്ള ടിപ്സ് അഞ്ച് കോഡുകളാണ്.

 

USSD കോഡുകള്‍

 

*#21#

 

നിങ്ങളുടെ ഫോണ്‍ കോള്‍ മറ്റേതെങ്കിലും നമ്ബറിലേക്ക് ഫോർവേഡ് ചെയ്തിട്ടുണ്ടെങ്കില്‍ കോഡ് വച്ചറിയാം. ഇതിനായി *#21# എന്ന നമ്ബർ ഉപയോഗിച്ചാല്‍ മതി. കോള്‍ ഫോർവേഡ് തട്ടിപ്പുകളിലൂടെ സൈബർ കുറ്റവാളികള്‍ നമ്മുടെ കോളുകള്‍ ട്രാക്ക് ചെയ്യുന്നു. പേഴ്സണല്‍ ഡാറ്റ ചോർത്താനുള്ള ഹാക്കിങ് മാർഗമാണിത്. നിങ്ങള്‍ക്ക് ഫോണ്‍ കോള്‍ ഫോർവാഡാകുന്നതായി സംശയമുണ്ടോ? എങ്കില്‍ ഈ നമ്ബറിലേക്ക് ഡയല്‍ ചെയ്ത് കോള്‍ ഫോർവേഡ് ആയോ എന്ന് മനസിലാക്കാം.

 

*#07#

 

ഫോണിന്റെ SAR വാല്യൂ കണ്ടെത്താൻ ഈ നമ്ബർ ഉപയോഗിക്കാം. ഫോണില്‍ നിന്ന് പുറപ്പെടുന്ന റേഡിയേഷനെ കുറിച്ച്‌ അറിയാനുള്ള കോഡാണിത്.

 

*#06#

 

ഓരോ ഫോണിനും IMEI നമ്ബർ ഉള്ള കാര്യം നിങ്ങള്‍ക്കറിയാമല്ലോ? അങ്ങനെയെങ്കില്‍ *#06# സീക്രട്ട് കോഡിലൂടെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ അത് കണ്ടെത്താം. ഇങ്ങനെ പൊലീസില്‍ പരാതിപ്പെട്ടാല്‍ അവർക്ക് ഫോണ്‍ ട്രാക്ക് ചെയ്യാനുമാകും. നിങ്ങളുടെ ഫോണിന്റെ IMEI നമ്ബറിനായി *#06# എന്ന നമ്ബറില്‍ ഡയല്‍ ചെയ്യുക.

 

4636

 

അതുപോലെ ഫോണിന്റെ ബാറ്ററിയെ കുറിച്ചുള്ള ഗ്രാനുലാർ വിവരങ്ങള്‍ക്ക് ഈ കോഡ് മതി. കൂടാതെ, ഇന്റർനെറ്റ്, വൈ-ഫൈ തുടങ്ങിയവയുടെ ഗ്രാനുലാർ വിവരങ്ങള്‍ക്കും സീക്രട്ട് കോഡ് ഇത് തന്നെ.

 

0#

 

ഫോണിന് സുഖമാണോ എന്ന് എങ്ങനെ അറിയും, അല്ലേ? വഴിയുണ്ട്. ഡിസ്‌പ്ലേ, സ്പീക്കർ, ക്യാമറ, സെൻസർ എന്നിവയെല്ലാം ശരിയായി പ്രവർത്തിക്കുന്നോ എന്ന് #0# എന്ന കോഡിലൂടെ അറിയാവുന്നതാണ്. ഈ യുഎസ്‌എസ്ഡി കോഡിലേക്ക് ഡയല്‍ ചെയ്ത് ഇത് മനസിലാക്കാം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.