ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ 15,465 ഒഴിവുകള്‍ ; നവംബര്‍ 20 വരെ അപേക്ഷിക്കാം
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നില്‍ ജോലി ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരം. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ) വിവിധ തസ്തികകളിലായി 15,465 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു.
വെബ്‌സൈറ്റ്: FCI.gov.in.
അപേക്ഷ അവസാന തീയതി: നവംബര്‍ 20.
പരീക്ഷ ഡിസംബറില്‍ ഫലപ്രഖ്യാപനം ജനുവരിയില്‍ നടക്കും.
തസ്തികകള്‍, വയസ്
ജൂനിയര്‍ എന്‍ജിനീയര്‍ (ജെ.ഇ): 1828
അസിസ്റ്റന്റ് ഗ്രേഡ്II: 18- 27
ടൈപ്പിസ്റ്റ് (ഹിന്ദി): 18-25
സംവരണ വിഭാഗങ്ങള്‍ക്ക് വയസിളവ് ലഭിക്കും. വിവിധ തസ്തികകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത താഴെ പറയുന്നു:
ജൂനിയര്‍ എന്‍ജിനീയര്‍: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ്.
അസിസ്റ്റന്റ് ഗ്രേഡ്1:
അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദം.
ടൈപ്പിസ്റ്റ് (ഹിന്ദി):
ഹിന്ദി ടൈപ്പിങ്ങില്‍ പ്രാവീണ്യവും ബിരുദാനന്തര ബിരുദവും.
ഒഴിവുകള്‍
നോര്‍ത്ത് സോണ്‍: പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അവസരങ്ങളുള്ള ഈ മേഖലയിലാണ് കൂടുതല്‍ ഒഴിവുകള്‍ ഉള്ളത്.
ഈസ്റ്റ് സോണ്‍: പശ്ചിമ ബംഗാള്‍, ഒഡിഷ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഈ മേഖലയ്ക്ക് കീഴിലാണ്.
വെസ്റ്റ് സോണ്‍: മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവ ഉള്‍പ്പെടുന്നു.
സൗത്ത് സോണ്‍: കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഈ സോണിന് കീഴില്‍ ലിസ്റ്റ് ചെയ്ത ഒഴിവുകള്‍ ഉണ്ട്.
വടക്ക്കിഴക്കന്‍ മേഖല: അസം, മണിപ്പൂര്‍, ത്രിപുര എന്നിവ ഈ മേഖലയ്ക്ക് കീഴിലാണ്.
അപേക്ഷ ഫീസ്: ജനറല്‍/ഒ.ബി.സി: 500 രൂപ.എസ്.സി, എസ്.ടി , വിമുക്തഭടന്‍ വിഭാഗക്കാര്‍ക്ക് ഫീസില്ല. എഴുത്തുപരീക്ഷ, സ്‌കില്‍ ടെസ്റ്റ്/ഇന്റര്‍വ്യൂ, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ എന്നിവയുണ്ടാകും.