സ്വര്‍ണവില പതിയെ താഴേക്ക് ; പവന് 360 രൂപ കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7315 രൂപയിലും പവന് 58520 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6025 രൂപയിലും പവന് 48200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിനിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 104 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
ശനിയാഴ്ച സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7360 രൂപയിലും പവന് 58880 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6060 രൂപയിലും പവന് 48480 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിനിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 104 രൂപയിലാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (27.10.2024) സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വ്യാപാരം നടന്നത്.