കെ.എസ്.ആര്‍.സി.യില്‍ ജോലി നേടാന്‍ അവസരം ; 35,000 വരെ ശമ്പളം വാങ്ങാം : അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 25

ശബരിമല സ്‌പെഷ്യല്‍ സര്‍വീസ്, ക്രിസ്തുമസ് അവധി എന്നിവയുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സിയില്‍ നിരവധി ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. ഡ്രൈവര്‍, മെക്കാനിക്, അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ തുടങ്ങിയ പോസ്റ്റുകളിലാണ് താല്‍ക്കാലിക നിയമനം നടക്കുന്നത്. ജില്ല അടിസ്ഥാനത്തില്‍ ദിവസവേതന വ്യവസ്ഥയിലാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 25 ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക& ഒഴിവ്
കെ.എസ്.ആര്‍.ടിസിയില്‍ ഡ്രൈവര്‍, മെക്കാനിക്, അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം. ജില്ല അടിസ്ഥാനത്തില്‍ 500 ഓളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
പ്രായപരിധി
ഡ്രൈവര്‍: 25-55 വയസ് വരെ.
മെക്കാനിക് (ഓട്ടോ ഇലക്ട്രിക്കല്‍): 45 വയസ്.
അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ (ഓട്ടോ) : 45 വയസ്.
യോഗ്യത
ഡ്രൈവര്‍
ഹെവി ഡ്രൈവിങ് ലൈസന്‍സ്, 30 ലധികം സീറ്റുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത ഡ്രൈവിങ് പരിചയം.
ശമ്പളം
ജോലി ലഭിച്ചാല്‍ എട്ട് മണിക്കൂര്‍ ജോലിക്ക് 715 രൂപ ലഭിക്കും. പുറമെ ഇന്‍സെന്റീവ് അലവന്‍സുകള്‍ ബാറ്റ എന്നിവ ലഭിക്കും.
മെക്കാനിക് (ഓട്ടോ ഇലക്ട്രിക്കല്‍)
യോഗ്യത: ഡീസല്‍ മെക്കാനിക് എംഎംവി ഓട്ടോ ഇലക്ട്രീഷ്യന്‍ ഇലക്ട്രിക്കല്‍ ആന്റ് മെക്കാട്രോണിക്‌സ് എന്നിവയില്‍
തെങ്കിലും tSrong ഐടിഐ വിജയിക്കണം. എല്‍ എം വി /ഹെവി വാഹനങ്ങളുടെ ഡീലര്‍ഷിപ്പിലോ/ സര്‍ക്കാര്‍ സ്ഥാപനത്തിലോ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ പെയ്ഡ്/ അണ്‍ പെയ്ഡ് അപ്രിന്റ്ഷിപ്പ് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരെയും പരിഗണിക്കും.
അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ (ഓട്ടോ)
യോഗ്യത:
ഓട്ടോമൊബൈല്‍ മെക്കാനിക്കല്‍/മെക്കാനിക്കല്‍ ബിടെക് എല്‍ എം വി / ഹെവി വാഹങ്ങളുടെ ഡീലര്‍ഷിപ്പിലോ സര്‍ക്കാര്‍ സ്ഥാപനത്തിലോ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം
ശമ്പളം: 12,000 രൂപ മുതല്‍ 35,000 രൂപ.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ www.keralartc.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് നല്‍കണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, എക്‌സ്പീരിയന്‍സ്, വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ
സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ പാസ്‌പോര്‍ട്ട് വലിപ്പമുള്ള ഫോട്ടോ തുടങ്ങിയവ ഉള്‍പ്പെടുത്തണം അവസാന തീയതി ഒക്ടോബര്‍ 25 വൈകിട്ട് 5 മണി യൂണിറ്റുകളില്‍ ലഭിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 26ന് തന്നെ ജില്ലാ ഹെഡ് കോര്‍ട്ടേഴ്‌സുകളില്‍ ശേഖരിക്കും അവിടെ നിന്ന് അപേക്ഷകള്‍ പരിശോധിച്ച് യോഗ്യരായവരുടെ പട്ടിക തയ്യാറാക്കും
അപേക്ഷ ഫോം, വിജ്ഞാപനം ലഭിക്കുന്നതിനായി https://www.keralartc.com/notifications സന്ദര്‍ശിക്കുക.