25 കോടി വയനാട്ടിലേക്ക് : ഭാഗ്യവാന് ലഭിക്കുക 12.8 കോടി ; ഓണം ബമ്പര്‍ അറിയേണ്ടതെല്ലാം

ഓണം ബമ്പര്‍ 2024ന്‍റെ ഒന്നാം സമ്മാനമായ 25 കോടിയുടെ ഭാഗ്യശാലിയെ പ്രഖ്യാപിച്ചു. TG 434222 എന്ന നമ്പരിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. വയനാടില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം. സുല്‍ത്താൻ ബത്തേരിയിലെ നാഗരാജിൻ്റെ എൻജിആർ ലോട്ടറീസ് വിറ്റ ടിക്കറ്റിനെയാണ് ഭാഗ്യം തുണച്ചത്. എം.എം ജിനീഷ് എന്നയാള്‍ നടത്തുന്ന പനമരത്തെ എസ്.ജെ ലക്കി സെൻ്ററില്‍ നിന്നാണ് നാഗരാജ് ലോട്ടറി വാങ്ങിയത്. ആകെ സമ്മാനതുക 25 കോടിയാണെങ്കിലും 12.8കോടി രൂപയാണ് (12,88,26,000 രൂപ) സമ്മാനർഹന് ലഭിക്കുക. ഏജൻസി കമ്മിഷനും എല്ലാ നികുതിയും കഴിഞ്ഞുള്ള തുകയാണിത്.
25 കോടിയുടെ നികുതിയും കമ്മിഷനും ഇപ്രകാരം
തിരുവോണം ബമ്ബർ ഒന്നാം – 25 കോടി
ഏജൻസി കമ്മീഷൻ 10 ശതമാനം -2.5 കോടി
സമ്മാന നികുതി 30 ശതമാനം- 6.75 കോടി
ഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്ക് എത്തുന്നത് -15. 75 കോടി
നികുതി തുകയ്ക്കുള്ള സർചാർജ് 37 ശതമാനം – 2.49 കോടി
ആരോഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം – 36.9 ലക്ഷം
അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി -2.85 കോടി
എല്ലാ നികുതിയും കഴിഞ്ഞ് സമ്മാനർഹന് ലഭിക്കുന്നത് 12.8 കോടി ( 12,88,26,000 രൂപ)
ഒരു കോടി രൂപ സമ്മാനം ലഭിക്കുന്നയാളുടെ കയ്യില്‍ കിട്ടുന്നത്
10 ശതമാനമാണ് കമ്മിഷനായി ഏജൻ്റിന് ലഭിക്കുക. അതായത് 10 ലക്ഷം രൂപ. ബാക്കി 90 ലക്ഷം രൂപയില്‍ 30 ശതമാനം ടിഡിഎസ് പിടിക്കും. അതായത് 27 ലക്ഷം രൂപ. ബാക്കി 63 ലക്ഷം രൂപ. ഈ തുകയില്‍നിന്ന് നാല് ശതമാനം സെസ് ഈടാക്കിയ ശേഷം ബാക്കി 59.1 ലക്ഷം രൂപ (59,11,200 രൂപ) ജേതാവിന് ലഭിക്കും.