ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടി ; യുവാവ് അറസ്റ്റില്‍

കല്‍പ്പറ്റ : ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം തിരൂര്‍ വാക്കാട് കുട്ടിയായിന്റെ പുരയ്ക്കല്‍ ഫഹദിനെയാണ് (28) ജില്ലാ സൈബര്‍ ക്രൈം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ചെയ്തത്.
ടെലഗ്രാമില്‍ പാര്‍ട് ടൈം ജോലിയുടെ പരസ്യം കണ്ട് ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് വയനാട് സ്വദേശിയായ പരാതിക്കാരന്‍ തട്ടിപ്പിന് ഇരയായത്. പരാതിക്കാരനെക്കൊണ്ട് www.yumdishes.stores എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ചു. പിന്നീട് വിവിധ ഭക്ഷണ സാധനങ്ങള്‍ക്ക് റേറ്റിംഗ്‌റിവ്യൂ നല്‍കുന്നതിന് വലിയ തുകകള്‍ വാഗ്ദാനം ചെയ്യിപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് പണം തട്ടിയെടുത്തതെന്നാണ് പരാതിയില്‍.